Deepa Nisanth-Kunnolamundallo Bhoothakalakkulir

Kunnolamundallo Bhoothakalakkulir

By: Deepa Nisanth

Language : Malayalam
ISBN : 978-93-5282-288-1
Publishers : DC Books
Pages : 127
File Type : epub
File Size : 0.70 MB
INR 150.00, 10% Discount

SYNOPSIS : ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു... See more

Customer Reviews

4.0
5 Star
 
(1)
4 Star
 
3 Star
 
(1)
2 Star
 
1 Star
 
Have you read this book ?
Rate it now

ഭൂതകാല കുളിരിനു കുളിര് പോര

വളരെ അധികം പ്രതീക്ഷയോടെ, ഈ അടുത്ത കാലത്ത് ഉണ്ടായ വിവാദങ്ങളുടെ പാശ്ചാത്തലത്തില്‍ ദീപ നിശാന്ത് എന്ന മലയാളം ടീച്ചര്‍ ആയുള്ള എഴുത്തുകാരിയെ കൂടുതല്‍ അടുത്തറിയണം എന്ന ഉദ്ദേശത്തില്‍ സൗദി അറബിയില്‍ ഉള്ള ഞാന്‍ ഓര്‍ഡര്‍ ചെയ്തു ബുക്ക്‌ കയ്യില്‍ കിട്ടുന്ന കാലതാമസം ഒഴിവാക്കാന്‍ e-ബുക്ക്‌ വാങ്ങി എത്രയും വേഗം വായിക്കാന്‍ ഉള്ള ശ്രമം നടത്തുകയും എന്നാല്‍ അവസാനം പ്രതീക്ഷിച്ച നിലവാരം കാണാതെ നിരാശന്‍ ആവുകയും ചെയ്തു എന്ന് അറീക്കാന്‍ നിര്‍ബന്ധിതന്‍ ആയി എന്ന് ആദ്യമേ പറയട്ടെ. സര്‍ജറി കഴിഞ്ഞു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഭാര്യയെ അടുത്ത് വെച്ച് അതിനിടയിലും ഇത് വായിക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന് പറയുമ്പോള്‍ എത്ര താല്പര്യത്തോടെ ആണ് ഞാന്‍ ഇതിനെ സമീപിച്ചത് എന്ന് മനസ്സിലാവും. ഈ കഥകളിലൂടെ കുളിര്‍ പകരാന്‍ ശ്രമിച്ചെങ്കില്‍ അതില്‍ മുഴുവനായും ടീച്ചര്‍ വിജയിച്ചില്ല എന്ന് പറയാം. ഇതിലെ അവസാന കഥ ഞാന്‍ മുമ്പ് whatsappല്‍ വായിച്ചിരുന്നു. അന്ന് തോന്നിയ ആ ഒരു നല്ല ഫീലിംഗ് ഇന്ന് കിട്ടിയില്ല എന്ന് പറയാം. ഞാന്‍ ഇത് വായിക്കുന്ന സമയത്ത് ടീച്ചറുടെ പേരില്‍ ഉള്ള വിവാദം ഉണ്ടാക്കിയ effect ആണോ എന്ന് അറിയില്ല. എന്തായാലും ഇതിലെ ഓരോ കഥയും വളരെ സൂഷമതയോടെ ഞാന്‍ വായിച്ചു. പറ്റുമെങ്കില്‍ ഒരിക്കല്‍ക്കൂടി വിശദമായി വായിച്ചു ഞാന്‍ ഓരോ ചാപ്റ്റര്‍ ചാപ്റ്റര്‍ ആയുള്ള റിവ്യൂ എഴുതാം. ജീവിതത്തില്‍ ഒരു പാട് പ്രയാസങ്ങളും കടുത്ത അനുഭവങ്ങളും ത്രസിപ്പിക്കുന്ന ജോലി, പഠനനുഭവങ്ങളും ഉള്ള എന്നെ പോലെ ഉള്ളവര്‍ക്ക് കുളിര് പകരാന്‍ ചിലപ്പോള്‍ ടീച്ചറുടെ ബുക്കില്‍ ഉള്ള കുളിര് മതിയവാത്തത്‌ ആയിരിക്കാം, ഞാനും എഴുതി വെച്ചു എന്‍റെ കഥകള്‍ എന്നാല്‍ അതു വെളിച്ചം കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നല്ല ഒരു കഥ പ്രതീക്ഷിച്ചു ഞാന്‍ വായിച്ചു തുടങ്ങി ഒടുക്കം അത്ര ഗംഭീരം ആയി തോന്നാതെ പോയത് ചിലപ്പോള്‍ മാറിയ സാഹചര്യം കൊണ്ടാവാം. "നനഞ്ഞു തീര്‍ത്ത മഴകള്‍" ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്, വായിച്ചു തീര്‍ത്തില്ല. "ഒറ്റമരപെഴുത്ത്" ഓര്‍ഡര്‍ ചെയ്തു പക്ഷേ ഇടക്ക് ക്യാന്‍സല്‍ ചെയ്തു. ഇനിയും എഴുതുക, ടീച്ചറുടെ എഴുത്തില്‍ ചില ഗുണങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്. കുറേ പേര്‍ക്ക് ഇഷ്ട്ടം ആകുന്ന ശൈലി ആണ്. കൂടുതല്‍ വിശദം ആയ റിവ്യൂ ഇപ്പോള്‍ എഴുതുന്നില്ല. എല്ലാ വിമര്‍ശങ്ങളും അതിജീവിച്ചു ടീച്ചര്‍ കൂടുതല്‍ നന്മ സമൂഹത്തിനു ചെയ്യട്ടെ എന്നാശംസിക്കുന്നു.

Rated on, 23rd Dec, 2018

Rafeek