സാമൂഹികസാംസ്കാരിക പ്രശ്നങ്ങളിൽ പ്രതികരിച്ചുകൊണ്ട് വി. മധുസൂദനൻ നായർ എഴുതിയ
ലേഖനങ്ങളുടെ സമാഹാരം. മണ്ണ്, വെള്ളം, വായു, ആകാശം, രുചി, ഭാഷ, സ്വാതന്ത്ര്യം എല്ലാം, മാതൃവാത്സല്യം പോലും തീറെഴുതുന്ന ദുരധികാരദുശ്ചര്യകളെപ്പറ്റി കാലത്തിനു മുൻപേ നടന്ന് ഉരുവിട്ട അനുഭവസാക്ഷ്യങ്ങൾ. ഒപ്പം, സുഗതകുമാരി, എസ്. രമേശൻനായർ തുടങ്ങി നമ്മുടെ മനസ്സിൽ മരിക്കാത്ത മഹദ്ജീവിതങ്ങളെക്കുറിച്ചുള്ള കാവ്യപൂർണ്ണസ്മരണകളും. മനുഷ്യഭാവിയെ ഇരുളിലാഴ്ത്തിയേക്കാവുന്ന ഭരണ കൂട ഇടപെടലുകളെയും പൊതുമനോഭാവത്തെയും തുറന്നുകാട്ടുന്ന ഈ പുസ്തകം വഴിതെറ്റുന്ന മലയാളി ജീവിതത്തെ അടയാളപ്പെടുത്തുന്നു. പ്രാണവായുവിനുവേണ്ടി അലയേണ്ടിവരുന്ന മനുഷ്യഭാവിയെ ദീർഘദർശനം ചെയ്ത ലേഖനമാണ് 'മുക്കുത്തിമീറ്റർ'. ഈ ലേഖനത്തിൽ പ്രാണവായു വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് മധുസൂദനൻ നായർ എഴുതുന്നുണ്ട്. പ്രാണവായുവിനു വേണ്ടിയായിരുന്നു കോവിഡുകാലത്ത് മനുഷ്യർ ശ്വാസം മുട്ടിയത്. തുള്ളിമരുന്നുപോലെ ശുദ്ധജലം ഉപയോഗിക്കേണ്ടി വരുമെന്ന കറുത്ത പ്രതീക്ഷ പങ്കിടുകയാണ് ചാവ്, വെള്ളം കിട്ടാതെ ചാവ് എന്ന എന്ന ലേഖനത്തിലൂടെ. അധികാര കസേരയ്ക്കുവേണ്ടിയുള്ള മക്കത്തായ യുദ്ധവും മലയാളിയുടെ മാതൃഭാഷാവിരോധവും വിഷയമാക്കുന്ന ലേഖനമുൾപ്പെടെ 41 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.
Top Selling
Adimakeralathint..
By Vinil Paul
INR 189.00 270.00
Unmadiyude Yathr..
By Jack Kerouac
INR 322.00 460.00
Hrudayaragangal
By Dr George Ona..
INR 217.00 310.00
Jutha Bharatham
By Dr Abraham Be..
INR 301.00 430.00