ജൂതഭാരതം എന്ന പുസ്തകം, ബെൻഹർ എഴുതിക്കൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലിൽനിന്ന് പുറപ്പെട്ട് ബാബിലോണും പേർഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, വയനാട്, കോയമ്പത്തൂർവഴി കേരളതീരത്ത് വന്നുചേർന്ന ഏതാനും ജൂതൻമാർ, സെന്റ് തോമസിൽനിന്ന് യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായ കഥ, വളരെ ലളിതമായി, ചരിത്രത്തിലെ മഹാസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ പറഞ്ഞിരിക്കുന്നു.നരവംശശാസ്ത്രജ്ഞന്മാർക്കും പുരാവസ്തുവിദഗ്ദ്ധർക്കും ചരിത്രകാരന്മാർക്കും മതാചാര്യന്മാർക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാവുന്ന നിരവധി കാര്യങ്ങൾ ഇതിലുണ്ട് എന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പ്രസക്തമാണ്, ശ്രദ്ധേയവുമാണ്. വ്യവസ്ഥാപിത ചരിത്രരചനയിൽനിന്ന് വേറിട്ടൊരു വഴിയാണ് ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്. നരവംശത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, പുതിയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. - പ്രൊഫ. ശോഭീന്ദ്രൻ
Top Selling
Adimakeralathint..
By Vinil Paul
INR 189.00 270.00
Unmadiyude Yathr..
By Jack Kerouac
INR 322.00 460.00
Hrudayaragangal
By Dr George Ona..
INR 217.00 310.00
Jutha Bharatham
By Dr Abraham Be..
INR 301.00 430.00