മലയാളത്തിലെ ആത്മകഥകളിൽ ശ്രദ്ധേയമായ ഒന്നാണ് ജയചന്ദ്രൻ മൊകേരിയുടെ 'തക്കിജ്ജ: എന്റെ ജയിൽ ജീവിതം' ചെയ്യാത്ത കുറ്റത്തിന് അപമാനവും തടവും പേറി അധ്യാപകനായ ജയചന്ദ്രൻ മാലദ്വീപിൽ കുടിച്ചുതീർത്ത കയ്പുനീരിന്റെ കഥ അനുഭവങ്ങളാണ് അദ്ദേഹത്തെ മികച്ച എഴുത്തുകാരനാക്കിയത്. സർക്കാർ, നിയമം, കോടതി, പോലീസ്, സമൂഹം തുടങ്ങിയ വ്യവസ്ഥകൾക്കെതിരെ ഒരു വ്യക്തി നടത്തിയ പോരാട്ടത്തിന്റെ രേഖയാണത്. നിസ്സഹായരും നിരപരാധികളുമായ വ്യക്തികൾ വ്യവസ്ഥകളുടെ നിർദ്ദയവും നിഷ്ഠുരവുമായ പൽച്ചക്രങ്ങളിൽ അരഞ്ഞുതീരുന്നതിനെപ്പറ്റി ആലോചിക്കുവാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് 'തക്കിജ്ജ'. ഒരു നിലയ്ക്ക് അതിന്റെ രണ്ടാം ഭാഗമാണ് ഈ 'കടൽനീലം'. ഇവിടെ പക്ഷേ അനുഭവങ്ങൾക്കല്ല, നിരീക്ഷണങ്ങൾക്കാണ് സ്ഥാനം. മാലദ്വീപിലെ പ്രകൃതിയും ചരിത്രവും സമൂഹവും പലതരത്തിൽ, പല തലത്തിൽ 'കടൽനീല'ത്തിൽ ആവിഷ്കാരം കൊള്ളുന്നു. യാത്രാവിവരണത്തിന്റെ ഒരംശം ഇതിലെവിടെയോ ഉൾച്ചേർന്നുകിടപ്പുണ്ട്. മാലദ്വീപിന്റെ ഒരു ക്ലോസപ്പ് ദൃശ്യമാണിത്. ലളിതവും സരളവും ആയ ഭാഷ. ആത്മാർത്ഥമായ പ്രതിപാദനം. ദുരനുഭവങ്ങളുണ്ടായിട്ടും മാലദ്വീപിനെ സ്നേഹിക്കുവാൻ പ്രാപ്തിയുള്ള ജയചന്ദ്രന്റെ മനുഷ്യപ്പറ്റ് ഈ പുസ്തകത്തിൽ നിങ്ങൾ തൊട്ടറിയും.-എം.എൻ. കാരശ്ശേരി
Top Selling
Adimakeralathint..
By Vinil Paul
INR 189.00 270.00
Unmadiyude Yathr..
By Jack Kerouac
INR 322.00 460.00
Hrudayaragangal
By Dr George Ona..
INR 217.00 310.00
Jutha Bharatham
By Dr Abraham Be..
INR 301.00 430.00