കഥപറയലിന്റെ പാരമ്പര്യം ഇന്ത്യയിൽ വളരെ പുരാതനമാണ്. വേദകാലങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾക്കിടയിലുള്ള നേരമ്പോക്കായി അനുഷ്ഠിച്ചിരുന്ന ഒന്നാണ് ഇത്. ദൈവങ്ങൾ, രാജാക്കന്മാർ, യോഗികൾ എന്നിവരുടെ കഥകൾ പറയേണ്ടത് കവികളുടെ ഉത്തരവാദിത്വമായിരുന്നു. കഥകൾ രണ്ട് തരത്തിലുണ്ട്; പുരാണങ്ങളും ഇതിഹാസങ്ങളും. ദൈവങ്ങൾ, രാജാക്കന്മാർ, യോഗികൾ എന്നിവരെ സംബന്ധിച്ച് പഴമക്കാരിൽനിന്ന് കാഥിനു കേട്ടുകേൾവി മാത്രമുള്ള കഥകളാണ് പുരാണങ്ങളായി അറിയപ്പെടുന്നത്. എന്നാൽ, ഇതിഹാസങ്ങൾ, കാഥികൻ ദൃക്സാക്ഷിയാകപ്പെട്ട, അതിൽ പങ്കാളിയായ സംഭവകഥകളാണ്. (ഇതി = വാസ്തവത്തിൽ ഇപ്രകാരം, ഹാസ = ഇത് സംഭവിക്കപ്പെട്ടു.)
ഇതിഹാസങ്ങളുടെ വിഭാഗത്തിൽപ്പെട്ട 'രാമായണ'ത്തിന്റെയും 'മഹാഭാരത'ത്തിന്റെയും രചയിതാക്കളായ, യഥാക്രമം വാല്മീകിയും വ്യാസനും അവരാൽ പറയപ്പെട്ട സംഭവങ്ങൾക്ക് നേർസാക്ഷ്യം വഹിച്ചവരാണെന്ന് അവകാശപ്പെടുന്നു. കഥകളിൽ അവർ പങ്കാളികളാകുന്നുപോലുമുണ്ട്. ദൈവങ്ങളുടെ വ്യവഹാരമണ്ഡലത്തിൽ സ?ർശിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് പുരാണങ്ങളെക്കാൾ നേർസാക്ഷ്യങ്ങളായ ഇതിഹാസങ്ങളെ യഥാർ ത്ഥവും ജനകീയവുമാക്കുന്നുണ്ട്.
Top Selling
Adimakeralathint..
By Vinil Paul
INR 189.00 270.00
Unmadiyude Yathr..
By Jack Kerouac
INR 322.00 460.00
Hrudayaragangal
By Dr George Ona..
INR 217.00 310.00
Jutha Bharatham
By Dr Abraham Be..
INR 301.00 430.00